തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നത് ചര്‍ച്ച ചെയ്യാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും യോഗം വിളിച്ചു

Sunday 16 June 2019 1:39 pm IST
നിലവില്‍ എല്ലാ വര്‍ഷവും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഇതോടൊപ്പം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നു. ഒരു വര്‍ഷം തന്നെ രണ്ട്ഘട്ടങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഇതൊഴിവാക്കി രണ്ട് വര്‍ഷത്തെ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് നേരത്തെ നടത്തണമെന്ന ആശയം നേരത്തെ ഉയര്‍ന്നുവന്നതാണ്.

ന്യൂദല്‍ഹി :  തെരഞ്ഞെടുപ്പുകള്‍ ഒരമിച്ച് നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍  രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചു. രാജ്യത്തെ എല്ലാ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെയെല്ലാം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാകും യോഗം ചേരുക. 

യോഗത്തോടൊപ്പം എല്ലാ ലോക്‌സഭാ-രാജ്യസഭാ എംപിമാര്‍ക്കും പ്രധാനമന്ത്രി വ്യാഴാഴ്ച വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിന് ഇടയിലാവും വിരുന്ന്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വ്വകക്ഷിയോഗം ഇന്ന് ചേര്‍ന്നു. 

നിലവില്‍ എല്ലാ വര്‍ഷവും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഇതോടൊപ്പം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നു. ഒരു വര്‍ഷം തന്നെ രണ്ട്ഘട്ടങ്ങളിലായി വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ഇതൊഴിവാക്കി രണ്ട് വര്‍ഷത്തെ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന് നേരത്തെ നടത്തണമെന്ന ആശയം നേരത്തെ ഉയര്‍ന്നുവന്നതാണ്. 

പകുതി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളെങ്കിലും ഒരുമിച്ച് നടത്താനായാല്‍ കോടിക്കണക്കിന് രൂപയും മനുഷ്യാധ്വാനവും ലഭിക്കാമെന്നാണ് വിലയിരുത്തല്‍. നിലവിലുള്ള നിയമസഭകളുടെ കാലാവധി ആറ് മാസം മുതല്‍ ഒന്നരവര്‍ഷം വരെ നീട്ടുകയോ കുറയ്ക്കുകയോ ചെയ്താല്‍ പത്തിലേറെ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സാധിക്കും. 

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തിയിരുന്നു. ദല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: നിയമസഭ തെരഞ്ഞെടുപ്പ് ലോകസഭ മോദി പ്രതിപക്ഷം രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യസഭ പാര്‍ലമെന്റ്‌