'എക്‌സ് എംപി ബോര്‍ഡുമായി വാഹനത്തില്‍ യാത്ര ചെയ്തിട്ടില്ല'; ആറ്റിങ്ങലില്‍ തോറ്റ സിപിഎം സ്ഥാനാര്‍ത്ഥി എ. സമ്പത്ത്

Sunday 16 June 2019 3:16 pm IST

തിരുവനന്തപുരം: എക്സ് എംപിയെന്ന ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്ന് ആറ്റിങ്ങല്‍ മുന്‍ എം.പി എ സമ്പത്ത്. ഇത് സംബന്ധിച്ച വ്യാജ പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാം എന്നും സമ്പത്ത് വാദിക്കുന്നു. 

മുന്‍ എംപി എന്ന രീതിയില്‍ ചുവന്ന ബോര്‍ഡ് എ. സമ്പത്തിന്റെ കാറിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ളതായി സോഷ്യല്‍ മീഡിയയില്‍ അടുത്തിട വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഭരണഘടന ചുമതല വഹിക്കുന്ന മേലധികാരികള്‍ മാത്രമേ ചുവന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാവൂ എന്നാണ് ചട്ടം. ഈ നിയമം ലംഘിച്ചുകൊണ്ടാണ് എക്സ് എംപിയെന്ന് ചുവന്ന വലിയ ബോര്‍ഡ് തന്റെ ഇന്നോവ കാറില്‍ പ്രദര്‍ശിപ്പിച്ച് തോറ്റ എംപി യഥേഷ്ടം കറങ്ങുകയാണെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. അതേസമയം കെ.എല്‍ 01 ബി.ആര്‍ 657 എന്ന നമ്പരിലുള്ള കാര്‍ സമ്പത്തിന്റെ പേരില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് വിവാദമായ സാഹചര്യത്തിലാണ് സമ്പത്ത്  രംഗത്തെത്തിയത്.

സമ്പത്തിന്റെ വാഹനത്തിലെ ചുവന്ന ബോര്‍ഡിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകളാണ് ഇറങ്ങിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: A Sampath