കൈയടിയും ആര്‍പ്പുവിളിയും മോഹന്‍ലാലിന് മാത്രം; ജയ് വിളിക്കുന്നത് പ്രായത്തിന്റെ പ്രശ്‌നമാണെന്ന് പിണറായി; ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രിയുടെ സമനിലതെറ്റി

Sunday 16 June 2019 4:25 pm IST

പാലക്കാട്: ഉദ്ഘാടനവേളയില്‍ മോഹന്‍ലിലിനെ ആരാധകര്‍ കൈയ്യടിയും ആര്‍പ്പുവിളിയുമായി സ്വീകരിച്ചതില്‍ പ്രകോപിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. നെന്മാറയില്‍ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന വേദിയിലാണ് സംഭവം അരങ്ങേറിയറിയത്. തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ച ശേഷവും ജനങ്ങള്‍ മോഹന്‍ലാലിന് ആര്‍പ്പുവിളിച്ചതാണ് പിണറായിയെ ചൊടിപ്പിച്ചത്.

പരിപാടിക്കിടെ മുഖ്യമന്ത്രിക്ക് സ്വാഗതം പറഞ്ഞപ്പോള്‍ ലഭിച്ചതിനെക്കാള്‍ കൈയടിയും ആര്‍പ്പുവിളികളുമായിരുന്നു നടന്‍ മോഹന്‍ലാലിന്റെ പേര് പറഞ്ഞപ്പോള്‍ ലഭിച്ചിരുന്നു. മോഹന്‍ലാലിന്റെ പേര് പറയുമ്പോഴൊക്കെ ആരാധകരുടെ ആരവം മുഴങ്ങുകയായിരുന്നു. മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചപ്പോഴും ജനങ്ങള്‍ മോഹന്‍ലാലിന് ജയ് വിളിച്ചു കൊണ്ടിരുന്നു.

ഓരോ തവണ മോഹന്‍ലാലിന് വേണ്ടി ആരവം മുഴക്കിയപ്പോഴും പ്രകോപിതനായ മുഖ്യമന്ത്രി ജയ് വിളിക്കുന്നത് പ്രായത്തിന്റെ പ്രശ്നമാണെന്ന് അറിയിച്ചു. ആര്‍പ്പ് വിളിക്കുന്നവര്‍ ചുരുങ്ങിയ ലോകത്ത് ജിവിക്കുന്നവരാണെന്നും അറിയിച്ചു. പിന്നീട് പ്രസംഗം പെട്ടന്ന് അവസാനിപ്പിച്ച് അദ്ദേഹം മടങ്ങി. എന്നാല്‍ അവസാനം സംസാരിച്ച മോഹന്‍ലാല്‍ ഈ വിഷയങ്ങളിലൊന്നും പ്രതികരിക്കാതെ പ്രസംഗം പെട്ടന്നു തന്നെ നിര്‍ത്തി.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.കെ ശൈലജ, കെ. കൃഷ്ണന്‍കുട്ടി ,വി.എസ്. സുനില്‍കുമാര്‍, ഒ.രാജഗോപാല്‍ എംഎല്‍എ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.