എക്‌സ്എംപിയെന്ന ബോര്‍ഡ് സ്ഥാപിച്ചതില്‍ സമ്പത്തിനെ ട്രോളി സൈബര്‍ ലോകം

Sunday 16 June 2019 5:38 pm IST
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നില്‍ എക്‌സ് എംപിയെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചുള്ള വെള്ള ഇന്നോവ കാറിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ സമ്പത്തിന്റെയെന്ന് സൈബര്‍ ലോകം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നിരവധി ട്രോളുകളാണ് സമ്പത്തിനെ കളിയാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

തിരുവനന്തപുരം :  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തം വാഹനത്തില്‍ എക്‌സ് എംപി എന്ന് ബോര്‍ഡ് സ്ഥാപിച്ച എ. സമ്പത്തിന്റെ നടപടിയെ ട്രോളി സൈബര്‍ ലോകം.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നില്‍ എക്‌സ് എംപിയെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചുള്ള വെള്ള ഇന്നോവ കാറിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ സമ്പത്തിന്റെയെന്ന് സൈബര്‍ ലോകം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നിരവധി ട്രോളുകളാണ് സമ്പത്തിനെ കളിയാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

കെ.എല്‍01, ബിആര്‍657 എന്ന നമ്പറിലുള്ള കാറിലാണ് 'എക്‌സ് എംപി എന്ന് പതിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഫോട്ടോ സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം ഫോട്ടോ വ്യാജമാണെന്നാണ് സമ്പത്ത് ന്യായീകരിച്ച് രംഗതെത്തിയത്. 

ഇതോടെ വിടി ബലറാം, ഷാഫി പറമ്പില്‍ പോലുള്ള പ്രതിപക്ഷ എംഎല്‍എമാരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.