ഈ മാസം 30 മുതല്‍ മന്‍ കീ ബാത്ത് പുനരാരംഭിക്കുന്നു

Sunday 16 June 2019 5:56 pm IST

ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിന്റെ പ്രക്ഷേപണം പുനരാരംഭിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഫെബ്രുവരിയിലാണ് അവസാനമായി അവതരിപ്പിച്ചത്.

ഈ മാസം 30 ന് പരിപാടി വീണ്ടും ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാനായി ഒരു ടോള്‍ ഫ്രീ നമ്പറും ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

1800 11 7800 എന്ന നമ്പറിലേക്ക് പൊതുജനങ്ങള്‍ക്ക് സന്ദേശം അയക്കാം. ഈ മാസം 11 മുതല്‍ 26 വരെയാണ് സന്ദേശങ്ങള്‍ക്കായി ഈ ഫോണ്‍ ലൈന്‍ ലഭ്യമാകുക. വെബ് സൈറ്റ് വഴിയും ആശയങ്ങള്‍ ജനങ്ങള്‍ക്ക് പങ്കുവെയ്ക്കാവുന്നതാണ്.

മന്‍ കീ ബാത്തിന്റെ 54 മത്തെ എപ്പിസോഡാണ് ജൂണ്‍ 30 ന് സംപ്രേക്ഷണം ചെയ്യുന്നത്. രാവിലെ 11 മണിക്കാണ് പരിപാടിയുടെ സംപ്രേക്ഷണം. എല്ലാ മാസത്തിലേയും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണിയിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. 2014 ഒക്ടോബര്‍ 3 മുതലാണ് മന്‍ കീ ബാത്ത് സംപ്രേക്ഷണം ആരംഭിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.