തിരുവനന്തപുരം: ഡല്‍ഹിയില്‍ തനിക്ക് മിണ്ടിയും പറഞ്ഞുമിരിക്കാന്‍ ഒരാളുപോലുമില്ലെന്ന പരിവേദനവുമായി ആലപ്പുഴ എംപി എഎം ആരിഫ്. ആകെയുള്ളത് തമിഴ്നാട്ടില്‍ നിന്നുള്ള രണ്ടു സിപിഎം എംപിമാരാണ്. തനിക്ക് തമിഴ് വശമില്ലാത്തതിനാല്‍ അവരെ കണ്ടിട്ട് പോലുമില്ലെന്ന് ആരഫ് പറയുന്നു. എങ്ങനെ ആശയ വിനിമയം നടത്തണമെന്നറിയില്ല. താരപ്പൊലിമയുടെ വിജയം എന്നൊക്കെ പറയാമെങ്കിലും ഒറ്റപ്പെടലിന്റെ വിഷയം തന്നെ വേട്ടയാടുകയാണെന്ന് കേരളത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ ഏക എംപി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: