ലോക കപ്പിലും ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു

Sunday 16 June 2019 12:09 pm IST

   

മാഞ്ചസ്റ്റര്‍ :  ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയക്ക് അപ്രമാദിത്വ വിജയം. ആവേശപോരാട്ടത്തില്‍ പാകിസ്ഥാനെ 89 റണ്‍സിന് തകര്‍ത്തു. മഴ രസംകൊല്ലിയായ മത്സരത്തില്‍ 40 ഓവറിലേക്ക് ചുരുക്കി വിജയലക്ഷ്യം പുനര്‍ നിര്‍ണയിച്ചതും ഇന്ത്യന്‍ ജയത്തിന്‍രെ ശോഭ കെടുത്തിയില്ല. പാക് ഇന്നിങ്സ് 35ാം ഓവറില്‍ എത്തിനില്‍ക്കെയാണ് വീണ്ടും മഴയെത്തുന്നത്. ഇതോടെ വിജയലക്ഷ്യം 40 ഓവറില്‍ 302 ആയി നിശ്ചയിക്കുകയായിരുന്നു.

ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് 6 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍സോടെ ഇമാദ് വാസിമും 20 റണ്‍സോടെ ഷദാഭ് ഖാനുമായിരുന്നു അവസാന നിമിഷം ക്രീസില്‍. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന പാകിസ്ഥാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. 117 ന് 2 എന്ന ശക്തമായ നിലയില്‍ നിന്ന് 129 ന് 5 എന്ന അവസ്ഥയിലേക്കാണ് ഇന്ത്യ പാകിസ്ഥാനെ എറിഞ്ഞിട്ടത്. ഹര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇരുവരും രണ്ട് വീതം വിക്കറ്റുകളാണ് വീഴ്ത്തിയത്.

 ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 336 റണ്‍സ് അടിച്ചു കൂട്ടി.രോഹിത ശര്‍മ്മ അതിവേഗം സ്‌കോര്‍ ചെയ്തപ്പോള്‍,  രാഹുലും അടി തുടങ്ങിയതോടെ 18 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 100 കടത്തി. രാഹുലിെന്റ (57) വിക്കറ്റാണ് ആദ്യം നഷ്ടമായത്. വഹാബ് റിയാസിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 23.5 ഓവറില്‍ 136 

ഷദാബ്ഖാനെറിഞ്ഞ 30ാം ഓവറിലാണ് രോഹിത് ശര്‍മ  24ാം സെഞ്ച്വറി കുറിച്ചത്. പാക് ടീമിനെതിരായി തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയും  കോഹ്‌ലിയെ കൂട്ടുപിടിച്ച് അടിച്ചുമുന്നേറിയ രോഹിത് (140) ഹസന്‍ അലിയെ സ്വീപ് ഷോട്ടിന് ശ്രമിക്കവേ വഹാബ് റിയാസിന് ക്യാച് നല്‍കി മടങ്ങി. 113 പന്തില്‍ 14 ഫോറും മൂന്നു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിെന്റ ഇന്നിങ്‌സ്. 

 അടിച്ചുകളിക്കുക എന്ന ഉദ്ദേശ്യത്തോടെ നാലാമനായി ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യ (26) ആമിറിന് വിക്കറ്റ് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ മഹേന്ദ്രസിങ് ധോണി (1) നിലയുറപ്പിക്കും മുേമ്പ വീണു. ആമിറിന് വിക്കറ്റ്. വിരാട് (77) കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തി ആമിര്‍ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നിരുന്നു. ബൗണ്‍സിറില്‍ ബാറ്റ് വെക്കവേ കീപ്പറിന്   ക്യാച്ച് നല്‍കി കോഹ്‌ലി പവിലിയനിലേക്ക് മടങ്ങി. റീപ്ലേകളില്‍ ബാറ്റില്‍ കൊണ്ടില്ലെന്ന് വ്യക്തമായെിരുന്നു തുടര്‍ന്നെത്തിയ കേദാര്‍ ജാദവ് (9) വിജയ് ശങ്കറിനൊപ്പം (15) വിക്കറ്റ് നഷ്്ടപ്പെടാതെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കി. 

ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് അഞ്ചാം ഓവറില്‍ ആദ്യ വിക്കറ്റ് പോയി. ഏഴു റണ്‍സുമായി ഇമാം ഉള്‍ ഹഖ് പുറത്ത്. പേശിവലിവിനെത്തുടര്‍ന്ന് ഭുവനേശ്വര്‍കുമാര്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ മടങ്ങിയപ്പോള്‍ ആ ഓവറിലെ അവസാന രണ്ട് പന്തുകള്‍ എറിയാന്‍ എത്തിയ വിജയ് ശങ്കറിനാണ് വിക്കറ്റ്. തന്റെ ആദ്യ പന്തില്‍ തന്നെ ഇമാമുള്‍ ഹഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ശങ്കര്‍ ലോകകപ്പില്‍ എറിയുന്ന ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുക്കുന്ന മൂന്നാമത്തെ  ബൗളറായി.

അര്‍ധ സെഞ്വറി പൂര്‍ത്തിയാക്കിയ ഫഖര്‍ സമാനും ബാബര്‍ അസമും കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്‌ക്കോര്‍ 117 ല്‍ എത്തിച്ചു.നിര്‍ണായക ബ്രേക്ക് ത്രൂ സമ്മാനിച്ച് കുല്‍ദീപ് യാദവ്. 57 പന്തില്‍ 48 റണ്‍സുമായി ബാബര്‍ അസം പുറത്ത്. പാക്കിസ്ഥാന്‍ 24 ഓവറില്‍ രണ്ടിന് 117 റണ്‍സ്

അധികം താമസിയാതെ പാക്കിസ്ഥാന് മൂന്നാം വിക്കറ്റും നഷ്ടം. അര്‍ധസെഞ്ചുറി നേടിയ ഫഖര്‍ സമാനും(62) പുറത്ത്. 75 പന്തില്‍ 62 റണ്‍സെടുത്ത സമാനെ കുല്‍ദീപ് ചാഹലിന്റെ കൈകളിലെത്തിച്ചു .ഏഴു പന്തില്‍ ഒരു സിക്‌സ് സഹിതം ഒന്‍പതു റണ്‍സുമായി നിന്ന് മുഹമ്മദ് ഹഫീസ് ,ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിജയ് ശങ്കറിന് ക്യാച്ച് സമ്മാനിച്ച് മടങ്ങിയതോടെ പാക്കിസ്ഥാന്റെ നാലാം വിക്കറ്റും വീണു. എക്കാലവും ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം നടത്താറുള്ള ശുഐബ് മാലിക്കിനെ (0)ആദ്യ പന്തില്‍ തന്നെ പാണ്ഡ്യയുടെ ക്ലീന്‍ ബൗള്‍ക്കി. പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫറാസിനെ (9)പുറത്താക്കി വിജയ് ശങ്കര്‍ വീണ്ടും വിക്കറ്റ് നേടി.

 കളി മുടക്കി വീണ്ടും മഴപ്പെയ്ത്ത്. പാക്കിസ്ഥാന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 166  എന്ന നിലയില്‍ നില്‍ക്കുമ്പോള്‍  കളി മുടക്കി വീണ്ടും മഴ. ജയിക്കാന്‍ വേണ്ടിയിുന്നത് 15 ഓവറില്‍ 271 റണ്‍സ്.  മഴ മാറി 40 ഓവറായി കളി ചുരുക്കിയപ്പോള്‍  പാക്ക് ലക്ഷ്യം 302 ആയി ചുരുക്കി. പിന്നീട് വിക്കറ്റ് പോകാതെ പിടിച്ചുനിന്ന് 212 വരെ എത്തി. തോല്‍വി 89 റണ്‍സിന്‌

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.