പശ്ചിമബംഗാളിൽ നരനായാട്ട്, മമതാ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മോഹൻ ഭാഗവത്

Monday 17 June 2019 9:27 am IST

ഭുവനേശ്വര്‍: ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളിലുണ്ടായ സംഭങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ആർ‌എസ്‌എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. പശ്ചിമബംഗാ‍ളിൽ   നരനായാട്ടാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലെ പാജയത്തിനു ശേഷമാണ് ഇത്തരം അക്രമങ്ങള്‍ നടക്കുന്നതെന്നു പറഞ്ഞ മോഹന്‍ ഭഗവത് വേറെ ഏതെങ്കിലും സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുമോ എന്നും ചോദിച്ചു. മമതാ ബാനര്‍ജിയുട നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഭഗവത് നടത്തിയത്. നാഗ്‌പൂരിൽ ആർ‌എസ്‌എസ് തൃതീയ സംഘശിക്ഷാ വര്‍ഗിന്റെ സമാപനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

25 ദിവസം നീണ്ടുനിന്ന സംഘശിക്ഷാ വർഗിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 828 പേരാണ് പങ്കെടുത്തത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: mohan bhagavth rsssanghasiksha vargnagpurമോഹൻഭാ‍ഗവത്ആർ‌എസ്‌എസ്സംഘശിക്ഷാവർഗ്നാഗ്‌പൂർ