ന്യൂയോര്‍ക്കിലെ യോഗദിനാചരണത്തില്‍ ഡോ. എം.എസ് ചിത്ര പ്രത്യേക അതിഥി

Monday 17 June 2019 9:37 am IST

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വേള്‍ഡ് യോഗ കമ്മ്യൂണിറ്റി ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗാ ദിന പരിപാടിയില്‍ മലയാളിയാ ഡോ. എം.എസ് ചിത്ര പ്രത്യേക അതിഥിയായി പങ്കെടുക്കും. 

കേരള സര്‍ക്കാറിന്റെ ഭരണ പരിഷ്‌ക്കരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ചിത്ര തിരുവനന്തപുരം സ്വദേശിയാണ്. പതിറ്റാണ്ടുകളായി യോഗ പരിശീലനത്തിനും പ്രചരണത്തിനുമായി പ്രവര്‍ത്തിക്കുന്ന ചിത്ര നിരവധി ദേശീയ അന്തര്‍ദേശീയ പരിപാടികളില്‍ പ്രബന്ധങ്ങല്‍ അവതരിപ്പിച്ചിട്ടുണ്ട്. യോഗ-അന്തസായ ജോലിക്കും ഗുണമേന്മയുള്ള പഠനത്തിനും  എന്ന വിഷയത്തിലാണ് ന്യൂയോര്‍ക്ക് പരിപാടിയില്‍ പ്രബന്ധം അവതരിപ്പിക്കുക. അംബാസിഡര്‍ ഓഫ് യോഗ പദവി നല്‍കി ചിത്രയെ ചടങ്ങില്‍ ആദരിക്കും.

കാര്യവട്ടം പത്മസരോജത്തില്‍ എ മാധവന്‍ നായര്‍- സരോജ ദമ്പതികളുടെ മകളും കെ സുരേഷ്‌കുമാറിന്റെ ഭാര്യയുമാണ് ഡോ.ചിത്ര.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.