കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ജവാന് പരിക്ക്

Monday 17 June 2019 10:41 am IST

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ വീണ്ടും പാക്ക് പ്രകോപനം. ഒരു സൈനികന് പരിക്കേറ്റു.  പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിലെ പോസ്റ്റിന് നേരെയാണ് പാക്ക് പ്രകോപനമുണ്ടായത്.പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റിന് നേരെ രൂക്ഷമായ ഷെല്ലാക്രമണമാണ് പാക്കിസ്ഥാന്‍ നടത്തിയത്. ഇതിനിടെയാണ് ജവാന് പരിക്കേറ്റത്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതോടെ അതിര്‍ത്തി രക്ഷാ സേന ശക്തമായി തിരിച്ചടി നടത്തി. ഇരുഭാഗത്തുനിന്നും വെടിവെപ്പ് തുടരുകയാണെന്നാണ് വിവരം. ഞായറാഴ്ച പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കും സൈനികരുടെ സഹായത്തിനായി നിയമിച്ചിട്ടുള്ള ഒരാള്‍ക്കും പരിക്കേറ്റിരുന്നു. ഷാപുര്‍ സെക്ടറിലായിരുന്നു വെടിവെപ്പ് നടന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.