റോ റോ സര്‍വ്വീസ് തടസ്സപ്പെടുത്തി: മല്‍സ്യബന്ധന ഉപകരണങ്ങള്‍ പിടിച്ചെടുത്തു

Monday 17 June 2019 10:52 am IST

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ റോ റോ സര്‍വ്വീസ് തടസ്സപ്പെടുത്തുന്ന വിധം അഴിമുഖത്ത് വല നീട്ടിയിട്ടെന്ന പരാതിയില്‍ മല്‍സ്യബന്ധനഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു.സംഭവത്തില്‍ മല്‍സ്യതൊഴിലാളികളായ തുരുത്തി സ്വദേശി റിയാസ്(20),ഫോര്‍ട്ട്‌കൊച്ചി മെഹബൂബ് പാര്‍ക്ക് കോളനിയില്‍ നൗഷാദ്(45)എന്നിവര്‍ക്കെതിരെ കോസ്റ്റല്‍ പോലീസ് കേസെടുത്തു.

റോ റോ സര്‍വ്വീസ് നടത്തുന്ന ജലയാന വഴിയില്‍ നാടന്‍ വള്ളത്തില്‍ മല്‍സ്യബന്ധന വല നീട്ടിയതായി സര്‍വ്വീസ് മാസ്റ്റര്‍ അജിത്ത് കുമാര്‍ നല്‍കിയ പരാതിയിലാണ് കോസ്റ്റല്‍ പോലീസിന്റെ നടപടി. കേസ് തുടര്‍നടപടിക്കായി ഹാര്‍ബര്‍ പോലീസിന് കൈമാറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.