കോട്ടയം: മമ്മൂട്ടിയുടെ പുതിയ സിനിമയായ ഉണ്ടയുടെ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. കോട്ടയം അഭിലാഷ് തിയേറ്ററിലാണ് സംഭവം. ആക്രമണത്തില്‍ മൂന്ന് തിയേറ്റര്‍ ജീവനക്കാര്‍ക്ക് പരുക്കേറ്റു.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമാനൂരില്‍ നിന്നുള്ള ഗുണ്ടാ സംഘത്തിലെ ഏഴ് പേരും തിയേറ്ററിനുള്ളില്‍ കയറി മറ്റുള്ളവര്‍ റിസര്‍വ് ചെയ സീറ്റ് കൈയ്യടക്കി. ഈ സീറ്റ് ബുക്ക് ചെയ്തിരുന്നവര്‍ എത്തിയതോടെ ഇവരോട് മാറി ഇരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ അതിനു തയാറാകാതെ ജീവക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഷോ തടസപ്പെടുത്താതിരിക്കാന്‍ സഹകരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെ ആക്രമണം ആരംഭിച്ചു. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ടു ജീവനക്കാരുടെ മൂക്കിനും മുഖത്തും സാരമായി പരുക്കേറ്റു. മറ്റൊരു ജീവനക്കാരന്റെ കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമണത്തിനു ശേഷ്വും ഭീഷണി തുടര്‍ന്നതോടെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം അക്രമി സംഘത്തിലെ മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: