30 വര്‍ഷമായി കടയ്ക്ക് ലൈസന്‍സ് എടുക്കാതെ വെല്ലുവിളിച്ച നസറുദ്ദീന്‍ മുട്ടുമടക്കി; പിഴയടച്ച് ലൈസന്‍സെടുത്തു; കട കോര്‍പ്പറേഷന്‍ തുറന്നു നല്‍കി

Monday 17 June 2019 8:06 pm IST

കോഴിക്കോട്: 30 വര്‍ഷമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് അടച്ചുപൂട്ടിയ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്റെ കട ുറന്നുകൊടുത്തു.  കോര്‍പ്പറേഷനില്‍ ലൈസന്‍സ് തുകയായ 62655 രൂപ പിഴ അടക്കുകയും, ലൈസന്‍സ് പുതുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കട തുറന്നുകൊടുത്തത്.കോഴിക്കോട് മിഠായി തെരുവിലെ ബ്യൂട്ടി സ്റ്റോഴ്‌സ് എന്ന കടയാണ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നത്. ലൈസന്‍സ് പുതുക്കാത്തതിനെത്തുടര്‍ന്ന് നഗരസഭാ അധികൃതര്‍ കഴിഞ്ഞ ദിവസമാണ്  കടയില്‍ പരിശോധന നടത്തുകയും അടച്ചുപൂട്ടുകയും ചെയ്തത്. 

അതേസമയം പരിശോധനയെ എതിര്‍ത്ത് വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. ലൈസന്‍സിന്റെ പേരില്‍ പരിശോധന പാടില്ലെന്ന് 1990-ലെ  മുന്‍സിഫ് കോടതിയുടെ ഇന്‍ജക്ഷനുണ്ടെന്നായിരുന്നു നസറുദ്ദീന്റെ വാദം. പരിശോധനയ്കക്കെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു.  വ്യാപാരികള്‍ മുഴുവന്‍ കടകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്നും വെല്ലുവിളിച്ചു. എന്നാല്‍ ഈ വെല്ലുവിളി തള്ളി കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ കട അടച്ചുപൂട്ടുകയായിരുന്നു.

ഒരു പൊതു പരിപാടിയില്‍വെച്ച് തന്റെ കടയ്ക്ക് ലൈസന്‍സില്ലെന്നും മറ്റുള്ള വ്യാപാരികളും ലൈസന്‍സ് എടുക്കേണ്ടതില്ലെന്നും പ്രസംഗിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നസറുദ്ദീന്റെ കട സംബന്ധിച്ച് കോര്‍പറേഷന്‍ അധികൃതര്‍ വീണ്ടും പരിശോധന നടത്തിയത്. 1994 ല്‍ പുതിയ മുനിസിപ്പല്‍ നിയമം വന്നതിനെ തുടര്‍ന്ന് മുന്‍പത്തെ കോടതി ഉത്തരവിന് സാധുതയില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നസറുദ്ദീന്റെ വ്യാപാര സ്ഥാപനത്തിന് ലൈസന്‍സ് എടുക്കാത്തത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയത്.എന്നാല്‍ നസറുദ്ദീന്‍ നോട്ടീസിന് മറുപടി നല്‍കാന്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് അടച്ചുപൂട്ടല്‍ നടപടിയിലേയ്ക്ക് നീങ്ങാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചതെന്ന് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. 

 

ടി നസറുദ്ദീന്‍ 30 വര്‍ഷമായി കട നടത്തിയത് ലൈസന്‍സില്ലാതെ; റെയിഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി; ഒടുവില്‍ അടച്ചുപൂട്ടി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.