പരമേശ്വര നാമത്തില്‍ സത്യപ്രജ്ഞ ചെയ്ത് പ്രതാപ ചന്ദ്ര സാരംഗി

Monday 17 June 2019 9:03 pm IST
സംസ്‌കൃതത്തിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. ലളിതമായ ജീവിതം കൊണ്ട് ഒറീസയിലെ മോദി എന്ന പേരിനുടമയായ നേതാവാണ് സാരംഗി.

ന്യൂദല്‍ഹി: പരമേശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ഒറീസയിലെ ബാലസോറില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ ചന്ദ്ര സാരംഗി ചുമതലയേറ്റു. സംസ്‌കൃതത്തിലായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ.

ലളിതമായ ജീവിതം കൊണ്ട് ഒറീസയിലെ മോദി എന്ന പേരിനുടമയായ നേതാവാണ് സാരംഗി. സ്വത സിദ്ധമായ തന്റെ ശൈലി കൊണ്ട് ഇതിനോടകം ജനമനസ്സുകളില്‍ ഇടം പിടിച്ച സാരംഗിയുടെ പേര് വിളിച്ചപ്പോള്‍ ലോക് സഭാ അംഗങ്ങള്‍ ഡസ്‌ക്കിലിടിച്ച്  അഭിനന്ദിച്ചു കൊണ്ടാണ് അദ്ദേഹത്തെ വരവേറ്റത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.