ന്യൂദല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം രജിസ്റ്ററില്‍ ഒപ്പിടാന്‍ മറന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രോട്ടോം സ്പീക്കറായ വിരേന്ദ്ര കുമാറിന്റെ സമീപത്തിരുന്ന രജിസ്റ്റര്‍ ഒപ്പിടാതെ പോകുകയായിരുന്നു.
തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങും മറ്റ് അംഗങ്ങളും ചേര്‍ന്നാണ് അദ്ദേഹത്തെ രജിസ്റ്ററില്‍ ഒപ്പിടേണ്ട കാര്യം ഓര്‍മ്മിപ്പിച്ചത്. ഇതോടെ തിരിച്ചെത്തിയ രാഹുല്‍ ഒപ്പിട്ട ശേഷം മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: