സംസ്ഥാനത്ത് എച്ച്1എന്‍1 പടരുന്നു; കോട്ടയത്ത് രണ്ട് ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു; പനി ഭീതിയില്‍ കേരളം

Tuesday 18 June 2019 8:44 am IST
രോഗബാധയെ തുടര്‍ന്ന് ഈമാസം സംസ്ഥാനത്ത് അഞ്ച് പേരാണ് മരിച്ചത്. 52 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം 565 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഇതില്‍ 22 പേര്‍ മരണത്തിന് കീഴടങ്ങിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1എന്‍1 പടരുന്ന സാഹചര്യത്തില്‍ കേരളം പനി ഭീതിയില്‍. കോട്ടയത്ത് രോഗിയെ ചികിത്സിച്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പനി സ്ഥിരീകരിച്ചു. മറ്റ് മൂന്ന് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്.

ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 64 പേര്‍ക്കാണ് ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയലധികം പേര്‍ക്കാണ് ഈ വര്‍ഷം രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം എച്ച്‌വണ്‍എന്‍വണ്‍ ബാധിച്ച് ജില്ലയില്‍ ഒരാള്‍ മരിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 64 പേര്‍ക്കാണ് ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയലധികം പേര്‍ക്കാണ് ഈ വര്‍ഷം രോഗം ബാധിച്ചത്.

അതേസമയം രോഗബാധയെ തുടര്‍ന്ന് ഈമാസം സംസ്ഥാനത്ത് അഞ്ച് പേരാണ് മരിച്ചത്. 52 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം 565 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ഇതില്‍ 22 പേര്‍ മരണത്തിന് കീഴടങ്ങിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് എച്ച്1 എന്‍1 കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മലപ്പുറത്ത് കണ്ണൂരിലെ തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞെത്തിയ നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞമാസം മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് എച്ച്1 എന്‍1 ആണെന്ന് കണ്ടെത്തിയത്. പത്ത് പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് എട്ട് പേരില്‍ എച്ച്1 എന്‍1 കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയില്‍ ജൂണ്‍ ആദ്യം എച്ച്1 എന്‍1 പനി ബാധിച്ച് മല്ലപ്പള്ളിയില്‍ ഏട്ട് വയസ്സ് പ്രായമുള്ള പെണ്‍കുട്ടി മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 581 പേരില്‍ രോഗം കണ്ടെത്തിയതില്‍ 26 പേരാണ് മരണത്തിനു കീഴടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.