അനന്ത്നാഗില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യൂ, രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ അനന്തനാഗില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു വരിക്കുകയും രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തതായും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച അനന്ത്നാഗില്‍ തന്നെ നടന്ന ഏറ്റുമുട്ടലില്‍ ഒരു മേജറും മൂന്ന് സൈനികരും കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.
നേരത്തെ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനികവാഹനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഒമ്പത് സൈനികര്‍ക്കും ഒരു നാട്ടുകാരനും പരിക്കേറ്റു. പുല്‍വാമയിലെ അരിഹല്‍ ഗ്രാമത്തിലാണ് സൈനിക വാഹനത്തിന് നേരെ ആക്രമണം നടന്നത്.
44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനമാണ് ആക്രമണത്തിനിരയായത്. പട്രോളിങ്ങിനായി പോകവെ കുഴിബോംബ് പൊട്ടത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ വാഹനം പൂര്‍ണ്ണമായി തകര്‍ന്നു. വാഹനത്തിന് നേരെ ഭീകരര്‍ വെടിവച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശം സൈന്യം വളഞ്ഞു. പരിക്കേറ്റവരെ ഉദംപൂരിലെ സൈനിക ആശുപത്രയിലേക്ക് മാറ്റി. ജമ്മുകശ്മീരില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് അടുത്തിടെ ഇന്ത്യക്ക് അമേരിക്കയും പാക്കിസ്ഥാനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊടുംഭീകരന് സാക്കീര്‍ മൂസയെ സുരക്ഷാ സേന വധിച്ചതിലുള്ള പ്രതികാരമായി ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ് . ഇതേതുടര്‍ന്ന് പുല്‍വാമയും അതീവ ജാഗ്രത പുലര്‍ത്തേണ്ട സ്ഥലങ്ങളിലേയും സുരക്ഷ ശക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.