മുംബൈ: മകന് ബിനോയ് കോടിയേരിക്കെതിരെ മാനഭംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും ട്രോളി സമൂഹ മാധ്യമങ്ങള്‍. കോടിയേരി ബാലകൃഷ്ണന്റെ ഫേസ് ബുക്ക് പേജിലും ട്രോളിന്റേയും കമന്റിന്റേയു പെരുമഴയാണ്.
ദുബായിയില്‍ ബാര്‍ ഡാന്‍സറായിരുന്ന ബിഹാര്‍ സ്വദേശി പരാതി ബിനോയിക്കെതിരെ നല്കിയ പരാതി ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ’യാണ് പുറത്തുവിട്ടത്.
തുടര്‍ന്ന് ശബരിമലയില്‍ പെണ്ണുങ്ങളെ കയറ്റാന്‍ കോടിയേരി കാണിച്ച ആര്‍ജ്ജവം ഈ സംഭവത്തിലും കാണിക്കണം, ബീഹാറില്‍ നിന്നും ഭാവി പിബി അംഗം, പാടത്ത് പണിക്കുപോയ മോന് കൂലിയുമായി വന്നിരിക്കുന്നു തുടങ്ങി നിരവധി ട്രോളുകളാണ് കോടിയേരിയുടെ ഫേസ്ബുക്ക് പേജിലും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വിവാഹ വാഗ്ദാനം നല്കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നും അതില്‍ എട്ട് വയസ്സുള്ള ഒരു കുട്ടിയുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബിനീഷിനെതിരെ മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: