ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ പ്രതികാര നടപടി; ബീഹാറുകാരിക്കെതിരെ കേസെടുക്കാന്‍ കേരള പൊലീസ് നടപടി തുടങ്ങി

Tuesday 18 June 2019 1:31 pm IST

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെ പീഡന പരാതി നല്‍കിയ ബിഹാര്‍ സ്വദേശിനിക്ക് എതിരെ കേരളാ പൊലീസ് കേസെടുത്തു. യുവതിക്കെതിരെ ബിനോയ് കോടിയേരി നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ കേസെടുക്കുക. മെയ് മാസമാണ് കണ്ണൂര്‍ റേഞ്ച് ഐജിക്ക് ബിനോയിയുടെ പരാതി ലഭിച്ചത്. 

പരാതിക്കാരി  മുമ്പും തന്നെ ബ്ലാക്ക് മെയിലിങ്ങിന് ശ്രമിച്ചിരുന്നുവെന്നും പൊലീസിന് പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി  പറഞ്ഞിരുന്നു. ഇക്കാര്യത്തിലൊരു സ്ഥിരീകരണമാണ് പോലീസിന്റെ സ്ഥിരീകരണമുണ്ടായത്. 

ഒന്നര മാസം മുമ്പ് പരാതി കണ്ണൂര്‍ റേഞ്ച് ഐജിക്ക് ലഭിക്കുകയും തുടര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്പിക്ക് കൈമാറുകയും ചെയ്തിരുന്നുവെന്നാണ് പറയപ്പെടുന്നത്. എതായാലും ബിനോയ് കോടിയേരിയുടെ പരാതി പരിഗണിച്ച് യുവതിക്കെതിരെ കേസെടുക്കാനാണ് സംസ്ഥാന പോലീസിന്റെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.