ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 30ന് കശ്മീര്‍ സന്ദര്‍ശിക്കും.ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. അതിര്‍ത്തിയിലെ സുരക്ഷാസ്ഥിതികള് അമിത് ഷാ വിലയിരുത്തും.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് കൗളാണ് അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശന വാര്‍ത്ത സ്ഥിരീകരിച്ചത്. സന്ദര്‍ശനത്തിനിടെ അമര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന അദ്ദേഹം തീര്‍ത്ഥാടകരുടെ സുരക്ഷ വിലയിരുത്താന്‍ പ്രത്യേക യോഗം ചേരും.
കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി അമിത് ഷാ നിര്‍ണ്ണായകമായ ഉന്നതതല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ഇതിനു പിന്നാലെ കശ്മീരിലെ നിലവിലുള്ള സാഹചര്യങ്ങള്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ആറു മാസത്തേക്ക് കൂടി കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: