പുല്‍വാമ: പുല്‍വാമയില്‍ പോലീസ് സ്റ്റേഷന് നേരെ ഭീകരരുടെ ഗ്രനേഡാക്രമണം. സ്റ്റേഷന് മുന്നിലെ തിരക്കേറിയ റോഡില്‍ നീണ ഗ്രനേഡ് പൊട്ടി മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുല്‍വാമയില്‍ കഴിഞ്ഞ ദിവസം സൈനികരുടെ വാഹനം സ്ഫോടനത്തില്‍ തകര്‍ത്തിരുന്നു ഇതിന് പിന്നാലെയാണ് പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം നടത്താനുള്ള ശ്രമം. 44 രാഷ്ട്രീയ റൈഫിള്‍സിന്റെ വാഹനമാണ് കഴിഞ്ഞ ദിവസം ഭീകരര്‍ തകര്‍ത്തത്. രണ്ട് സൈനികര്‍വീരമൃത്യു വരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 ജവാന്മാര് വീരമൃത്യു വരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: