കണ്‍വെന്‍ഷന്‍ സെന്റര്‍ തുറക്കാന്‍ സിപിഎം ഭരിക്കുന്ന നഗരസഭ അനുമതി നിഷേധിച്ചു;പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു

Tuesday 18 June 2019 8:38 pm IST

കണ്ണൂര്‍: കോടികള്‍ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് സിപിഎം ഭരിക്കുന്ന നഗരസഭ അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിലാണ് (49) ആത്മഹത്യ ചെയ്തത്. രാവിലെയാണ് പ്രവാസി വ്യവസായിയായ സാജനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

കോടികള്‍ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ. മൂന്ന് വര്‍ഷം മുമ്പാണ് പ്രവാസി വ്യവസായിയായ സാജന്‍ കണ്ണൂര്‍ ബക്കളത്ത് പാര്‍ഥ എന്ന പേരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി നാല് മാസം കഴിഞ്ഞിട്ടും ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കിയില്ല. തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. നഗരസഭ അകാരണമായി അനുമതി വൈകിപ്പിക്കുകയായിരുന്നുവെന്നാണ് കുടുംബവും ആരോപിക്കുന്നത്. 

ആന്തൂര്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍, സെക്രട്ടറി, എഞ്ചിനിയര്‍ എന്നിവരെ ലൈസന്‍സിനായി നിരന്തരം സമീപച്ചെങ്കിലും അനുവദിച്ചില്ല. നൈജീരിയയില്‍ ബില്‍ഡറായി പ്രവര്‍ത്തിക്കുകയായിരുന്നു സാജന്‍. കൊറ്റാളിയിലെ പരേതരായ ലക്ഷ്മണന്‍-മൈഥിലി ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന. മക്കള്‍: പാര്‍ത്ഥിവ്, അര്‍പ്പിത. സഹോദരങ്ങള്‍: ശ്രീജിത്ത്, ഗുണശീല, വത്സല, ശ്രീലത. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.