ബിര്‍മിങ്ഹാം: ലോകകപ്പില്‍ ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ ലെഗ് സ്പിന്നര്‍ ഇമ്രാന് താഹിര്‍. എഡ്ജ്ബാസ്റ്റണില് ന്യൂസിലന്‍ഡിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ദക്ഷിണാഫ്രിക്കന്‍ ബൗളറെന്ന റെക്കോഡ് താഹിറിന് സ്വന്തമാകും.
ഈ ലോകകപ്പിലെ ആദ്യ അഞ്ചു മത്സരങ്ങളില്‍ എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ താഹിറിന് ലോകകപ്പില്‍ മൊത്തം 37 വിക്കറ്റുകളായി. നിലവില്‍ 38 വിക്കറ്റുകള്‍ നേടിയ പേസര്‍ അലന് ഡൊണാള്‍ഡാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ ബൗളര്‍. 25 മത്സരങ്ങളിലാണ് ഡൊണാള്‍ഡ് ഇത്രയും വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
18 മത്സരങ്ങളില്‍ പതിനേഴ് ഇന്നിങ്ങ്സ് കളിച്ച താഹിര്‍ 37 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. ഒരു വിക്കറ്റ് കൂടി നേടിയാല്‍ അലന് ഡൊണാള്‍ഡിന്റെ റെക്കോഡിനൊപ്പം എത്താം.
31 മത്സരങ്ങളില്‍ 31 വിക്കറ്റുകള്‍ നേടിയ ഷോണ്‍ പൊള്ളോക്കാണ് മൂന്നാം സ്ഥാനത്ത്. മോണി മോര്‍ക്കല്‍ 14 മത്സരങ്ങളില്‍ 26 വിക്കറ്റുമായി നാലാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: