പത്തനംതിട്ട: ഡിവൈഎഫ്ഐയിലെ പ്രവര്‍ത്തകര്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് വനിതാ അംഗങ്ങളുടെ കൂട്ടരാജി. പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, പെരുനാട്, കോഴഞ്ചേരി ഏരിയ കമ്മിറ്റികളില്‍ ഉള്ളവരാണ് രാജിവച്ചത്. മാനസിക പീഡനവും പ്രാദേശിക വിഭാഗീയതയുമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. രാത്രി വൈകിയും ദൂര സ്ഥലങ്ങളില്‍ പ്രവര്‍ത്തനത്തിന് നിയോഗിക്കുമ്പോള്‍ പോകാതിരുന്നാല്‍ കമ്മിറ്റിയില്‍ അവഹേളിക്കുന്നുവെന്ന് കാട്ടിയാണ് മൂന്നുപേരും സംഘടന വിട്ടത്.
അശ്ലീല സന്ദേശങ്ങള്‍ കേസില്‍ ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിനും സിപിഎം ജില്ലാ കമ്മറ്റിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് രാജിയെന്ന് യുവതികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: