തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ എത്തിയതിനുശേഷം മാത്രം സംസ്ഥാനത്ത് 15 കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ടെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍. നിയമസഭ സമ്മേളനത്തിനിടെ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇടുക്കിയിലും, വയനാട് കല്‍പ്പറ്റയിലാണ് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടുക്കി പത്തും വയനാട് അഞ്ചും പേരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഒമ്പത് പേരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി 29 ലക്ഷം രൂപയും വിതരണം ചെയ്തുകഴിഞ്ഞു.
ബാക്കി തുക വിതരണം ചെയ്യുന്നതിന്റെ നടപടികള്‍ നടന്നു വരികയാണെന്നും നിയമ സഭയില്‍ അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: