ന്യൂദല്‍ഹി: കൃഷ്ണഗിരിയിലെ ഭൂമി കൈയേറല്‍ കേസുമായി ബന്ധപ്പെട്ട് എം.വി ശ്രേയാംസ്കുമാര്‍ എംഎല്‍എയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ആദിവാസി ക്ഷേമ സമിതിയെ കേസില്‍ കക്ഷി ചേര്ത്തതിനെതിരേയായിരുന്നു ഹര്‍ജി.
കേസില്‍ ആദിവാസികളുടെ അഭിപ്രായം കേള്‍ക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി ആവശ്യം നിരസിച്ചത്. ഭൂരഹിതരായ ആദിവാസികളുടെ അഭിപ്രായം കേള്‍ക്കാതിരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: