കുരുന്നിനോടും സിപിഎം നേതാവിന്റെ അതിക്രമം; പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ ചുമത്തി; പഞ്ചായത്തംഗം ഒളിവില്‍

Wednesday 19 June 2019 8:45 pm IST

പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പഞ്ചായത്തംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവിനെതിരെ പോക്സോ ചുമത്തി. ഏഴിക്കര നെട്ടായിക്കോടം ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് അംഗവും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനുമായ ഈട്ടുമ്മല്‍ ഇആര്‍ സുനില്‍രാജ്(40) ന് എതിരെയാണ് കേസ്. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്തായിരുന്നു സുനില്‍രാജ്. 

ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയും അമ്മയും വാടകയ്ക്ക് താമസിക്കുന്ന വടക്കുംപുറത്തെ വീട്ടിലെത്തിയ സുനില്‍ രാജ് പെണ്‍കുട്ടിയെ കയറി പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. കുട്ടിയുടെ പിതാവ് വീടുമായി അകന്ന് കഴിയുകയാണ്. മാതാവിന്റെ വീട്ടില്‍ ചെന്ന് പെണ്‍കുട്ടി ഈ വിവരം അറിയിച്ചിരുന്നു.  തുടര്‍ന്ന് അമ്മുമ്മയുടെ ഒപ്പമെത്തി വടക്കേക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിക്കാന്‍ വേണ്ടി ഉപദ്രവിക്കല്‍, ബോധപൂര്‍വ്വം മുറിവേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും സുനില്‍രാജിന് മേല്‍ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസ് എടുത്തതോടെ  സുനില്‍ രാജ് ഒളിവിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: cpim