കാസര്‍കോട്: കാസര്‍കോട് സീതാംഗോളിയിലെ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടിത്തം. കിന്‍ഫ്രയിലെ കെ.എസ് കമ്മത്ത് ആന്ദ് സണ്‍സ് കശുവണ്ടി സംസ്കരണ ഫാക്ടറിയില്‍ ഉച്ചയ്ക്ക് 12.30ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കശുവണ്ടിയില്‍ നിന്നും എണ്ണ സംസ്കരിക്കുന്ന ഫാക്ടറിയാണിത്. എണ്ണ സൂക്ഷിച്ചിരുന്ന ബാരലുകള്‍ക്ക് തീ പിടിച്ചതാണ് തീ വ്യാപിക്കാന്‍ കാരണമായത്. 20,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള എണ്ണ ടാങ്ക് ഫാക്ടറിയിലുണ്ട്. ഇതിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്സ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അപകട സമയത്ത് രണ്ട് തൊഴിലാളികളാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഫാക്ടറി പൂര്‍ണമായും കത്തി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: