ഉദിനൂരില്‍ വീട്‌ കൊള്ളയടിക്കാന്‍ വീണ്ടും ശ്രമം

Friday 22 July 2011 11:21 pm IST

തൃക്കരിപ്പൂറ്‍: പ്രൊഫസറുടെ വീട്‌ കൊള്ളയടിച്ചതിണ്റ്റെ നടുക്കം വിട്ടുമാറും മുമ്പ്‌ ഉദിനൂരില്‍ വീണ്ടും വാന്‍ കവര്‍ച്ചാ ശ്രമം. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ കോച്ച്‌ ഉദിനൂറ്‍ സെന്‍ട്രലിലെ കെ.ഗോപാലണ്റ്റെ വീട്ടിലാണ്‌ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കവര്‍ച്ചാ ശ്രമം നടന്നത്‌. ശബ്ദം കേട്ട്‌ ഗോപാലനും വീട്ടുകാരും ഉണര്‍ന്ന്‌ പുറത്തേക്കിറങ്ങിയപ്പോള്‍ കൊള്ളസംഘം രക്ഷപ്പെടുകയായിരുന്നു. പുറത്തെ ബള്‍ബുകളും ട്യൂബ്‌ ലൈറ്റുകളും സംഘം അടിച്ചു തകര്‍ത്തു. കവര്‍ച്ചക്കായി കൊണ്ടുവന്ന കമ്പിപ്പാര ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ വീട്ടുവരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഗോപാലന്‍ സമീപത്ത്‌ താമസിക്കുന്ന ജേഷ്ഠനെയും സുഹൃത്തുക്കളെയും വിളിച്ചു വരുത്തി ചന്തേര പോലീസില്‍ വിവരമറിയിക്കുകുയം ചെയ്തു. പോലീസ്‌ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. മോഷണമാണ്‌ സംഘത്തിണ്റ്റെ ലക്ഷ്യമെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയോടെ ഉദിനൂരിലെ റിട്ട, കോളേജ്‌ പ്രൊഫസര്‍ എ.വി.മോഹനണ്റ്റെ വീട്‌ കൊള്ളയടിക്കപ്പെട്ടിരുന്നു. കത്തി കാട്ടി ഭീഷണി മുഴക്കിയ ശേഷം 14 പവന്‍ സ്വര്‍ണാഭരണങ്ങളും ഇരുപത്തി അയ്യായിരം രൂപയും കാറും കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതില്‍ കാര്‍ പിന്നീട്‌ പയ്യന്നൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലിയല്‍ കണ്ടെത്തിയിരുന്നു. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ശ്രീശുകന്‍ ഡിവൈഎസ്പി പി.തമ്പാന്‍, സി.ഐ.സുരേഷ്‌ ബാബു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടയില്‍ തന്നെയാണ്‌ ഗോപാലണ്റ്റെ വീട്ടില്‍ മാരകായുധങ്ങളുമായി കവര്‍ച്ചാസംഘമെത്തിയത്‌ ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്‌. റിട്ട.പ്രൊഫസറുടെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട്‌ ചില സൂചനകള്‍ പോലീസിന്‌ ലഭിച്ചതായാണറിയുന്നത്‌. സംഘത്തിലുണ്ടായിരുന്ന മൂന്നുപേരില്‍ ഒരാള്‍ മുഖംമൂടി ധരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ തമിഴ്‌ കലര്‍ന്ന മലയാളമാണ്‌ സംസാരിച്ചിരുന്നത്‌. അതുകൊണ്ട്‌ തന്നെ മുഖം മൂടി ധരിച്ച ആള്‍ പ്രൊഫസറുടെ വീടിനെക്കുറിച്ച്‌ വ്യക്തമായി അറിയാവുന്ന ആളാണെന്നാണ്‌ പോലീസിണ്റ്റെ നിഗമനം. ഈ ഭാഗത്തെ സ്ഥിരം കവര്‍ച്ചക്കാരായ ചിലരെ ചോദ്യം ചെയ്തുവരികയാണ്‌. നേരത്തെ കവര്‍ച്ചാകേസില്‍ ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയവര്‍ ഉള്‍പ്പെടെ തദ്ദേശീയരായ ചിലര്‍ പോലീസിണ്റ്റെ നിരീക്ഷത്തിലാണ്‌. ഉദിനൂരില്‍ ആവര്‍ത്തിക്കുന്ന കവര്‍ച്ച നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്‌.