കൊച്ചി: കൊച്ചി മെട്രൊ റെയില്‍ നിര്‍മാണത്തിനായി നടത്തിയ മോണോ പൈലിങ് പരീക്ഷണം വിജയകരമെന്നു ഡിഎംആര്‍സി അറിയിച്ചു. പ്രാരംഭ പരീക്ഷണം വിജയിച്ചതോടെ മോണോ പൈലിങ് രീതി മെട്രൊയ്ക്ക് ഉപയോഗിക്കാനുള്ള സാധ്യത ഏറിയതായി പിആര്‍ഒ പി. നാരായണന് പറഞ്ഞു.
എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്റിനു സമീപം നിര്‍മിച്ച പാലത്തില്‍ 1,275 മെട്രിക് ടണ്‍ ഭാരം കയറ്റി നടത്തിയ ബലപരിശോധനയാണു വിജയിച്ചത്. നിര്‍മാണ ചെലവും സ്ഥലവും കുറയ്ക്കുന്നതിനാണു മോണോ പൈലിങ് രീതി ആസൂത്രണം ചെയ്തത്.
പൈലിങ്ങിന് ഉപയോഗിക്കുന്ന കോണ്‍ക്രീറ്റിന്റെ മേന്മ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഡിഎംആര്‍സി സാങ്കേതിക വിദഗ്ധര്‍ ചര്‍ച്ച ചെയ്ത ശേഷം മോണോ പൈലിങ് വ്യാപിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഒരാഴ്ചയ്ക്കകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: