യുവതിയെ ബന്ദിയാക്കി വീട്‌ കൈവശപ്പെടുത്തി

Friday 22 July 2011 11:22 pm IST

കാഞ്ഞങ്ങാട്‌: വാടക വീട്ടില്‍ അയല്‍പ്പക്കകാരനോടൊപ്പം നാട്‌ വിട്ട മൂന്ന്‌ മക്കളുടെ മാതാവായ ഭര്‍തൃമതി ഒരു കൊല്ലത്തിന്‌ ശേഷം തിരിച്ചെത്തി ഗര്‍ഭിണിയായ രണ്ടാം ഭാര്യയെ ബന്ദിയാക്കി വീട്‌ കൈവശപ്പെടുത്തി. പോലീസ്‌ എത്തിയാണ്‌ ഗര്‍ഭിണിയായ യുവതിയെ മോചിപ്പിച്ചത്‌. കാഞ്ഞങ്ങാട്‌ നഗരത്തിനടുത്ത്‌ മാണിക്കോത്ത്‌ ഇട്ടമ്മലിലാണ്‌ സംഭവം. ഇട്ടമ്മലിലെ അബ്ദുള്‍ റഹ്മാണ്റ്റെ ഭാര്യ ജാഹിദ(40) തിരുവനന്തപുരം നെടുമങ്ങാട്‌ സ്വദേശിയും പെയിണ്റ്റിംഗ്‌ തൊഴിലാളിയുമായ ഗിരീഷ്‌ എന്ന ഷാനവാസിനോടൊപ്പം ഒരു കൊല്ലം മുമ്പ്‌ ഒളിച്ചോടിയത്‌. മൂന്ന്‌ മക്കളുടെ മാതാവാണ്‌ ജാഹിദ. ജാഹിദയെ കാണാതായതിനെ തുടര്‍ന്ന്‌ പോലീസ്‌ അന്വേഷിച്ചതിണ്റ്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം പോലീസ്‌ ഇവരെ കണ്ടെത്തുകയും കാഞ്ഞങ്ങാട്‌ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ഗരീഷെന്ന ഷാനവാസിണ്റ്റെ കൂടെ പോകാനാണ്‌ താല്‍പ്പര്യമെന്ന്‌ പറഞ്ഞതിണ്റ്റെ അടിസ്ഥാനത്തില്‍ കോടതി സ്വന്തം ഇഷ്ട പ്രകാരം പോകാന്‍ യുവതിയെ അനുവദിക്കുകയായിരുന്നു. എന്നാല്‍ ഗിരീഷ്‌ എന്ന ഷാനവാസ്‌ മൂന്ന്‌ മാസം കഴിഞ്ഞ്‌ ഇവരെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന്‌ യുവതിയെ സഹോദരന്‍ നാട്ടിലേക്ക്‌ കൂട്ടി വരികയായിരുന്നു. ഇതിനിടയില്‍ അബ്ദുള്‍ റഹ്മാന്‍ രണ്ടാം വിവാഹം കഴിച്ചിരുന്നു. കാഞ്ഞങ്ങാട്‌ കടപ്പുറത്തുള്ള ആയിഷയെയാണ്‌ വിവാഹം ചെയ്തത്‌. അബ്ദുള്‍ റഹ്മാന്‍ താമസിച്ചിരുന്ന വീടും പറമ്പും അബ്ദുള്‍ റഹിമാണ്റ്റെയും ഒന്നാം ഭാര്യ ജാഹിദയുടെയും പേരിലാണത്രെ. അതിണ്റ്റെ പേരിലാണ്‌ ജാഹിദ വീട്ടില്‍ കയറി അവകാശം പുനഃസ്ഥാപിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.