തെങ്ങ്‌ വീണ്‌ വീട്‌ തകര്‍ന്നു

Friday 22 July 2011 11:28 pm IST

തൃക്കരിപ്പൂറ്‍: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ കൊയോങ്കരയിലെ പി.വി.അക്കുഅമ്മ അമ്മയുടെ വീടിന്‌ മുകളില്‍ തെങ്ങ്‌ വീണ്‌ വീട്‌ തകര്‍ന്നു. വീട്ടിലുള്ളവര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. വീടിണ്റ്റെ ഓടുകളും കുഴുക്കോലുകളും തകര്‍ന്നിട്ടുണ്ട്‌. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വടക്കെ തൃക്കരിപ്പൂറ്‍ വില്ലേജ്‌ ഓഫീസര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.