തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഡിസംബര്‍ 17 വരെയാണു റിമാന്‍ഡ് നീട്ടിയത്. നെടുങ്കണ്ടം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കോടതിയില്‍ മണിയെ ഹാജരാക്കിയിരുന്നു.
റിമാന്റ് കാലാവധി നീട്ടണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. പീരുമേട് സബ് ജയിലില്‍ കഴിയുന്ന മണിയുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. മണിക്ക് അഭിവാദ്യമര്‍പ്പിച്ചു നിരവധി സിപിഎം പ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയിരുന്നു. കഴിഞ്ഞ 21നാണ് മണി അറസ്റ്റിലായത്.
മണിക്ക് വേണ്ടി ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: