തിരുവനന്തപുരം: ഭൂമിദാനക്കേസില്‍ വി.എസ് അച്യുതാനന്ദനെതിരേ തിടുക്കത്തില്‍ നടപടി സ്വീകരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസിനെ നിയമപരമായി നേരിടുമെന്ന് സി.പി.എം പോളീറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വി.എസിനെ പ്രതിയാക്കാനുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: