ചെന്നൈ മെഡി.കോളേജില്‍ തീ പിടിത്തം; 2 മരണം

Saturday 23 July 2011 11:26 am IST

ചെന്നൈ: ചെന്നൈയിലെ പ്രശസ്തമായ കില്‍പോക് മെഡിക്കല്‍ കോളജിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക്‌ പൊള്ളലേറ്റു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു തീപിടിച്ചത്‌. രാവിലെ അഞ്ചുമണിയോടെയായിരുന്നു ദുരന്തം. ശീതീകരണവിഭാഗത്തില്‍ നിന്നുള്ള ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകടത്തിനിടയാക്കിയതെന്നാണ്‌ പ്രാഥമിക നിഗമനം. രണ്ടുമണിക്കൂറോളം ശ്രമിച്ചതിന്‌ ശേഷമാണ്‌ തീയണച്ചത്‌. തീപിടിത്തമുണ്ടായപ്പോള്‍ ഒന്‍പതോളം രോഗികളാണ്‌ ഐ.സി.യുവില്‍ ഉണ്ടായിരുന്നത്‌. രണ്ടു രോഗികള്‍ക്ക്‌ വലിയ പരിക്കില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.