സംസ്ഥാനത്തെ മാലിന്യപ്രശ്നം പരിഹരിക്കും : മന്ത്രി

Sunday 19 June 2011 11:40 am IST

ചാലക്കുടി : കേന്ദ്രീകൃതമായ മാലിന്യ നിര്‍മാര്‍ജ്ജനത്തിന്‌ സംസ്ഥാനത്ത്‌ പൂര്‍ണ വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്‌ അഭിപ്രായപ്പെട്ടു. അയ്യംകാളി തൊഴിലുറപ്പ്‌ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചാലക്കുടി നഗരസഭയില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്‌ മാലിന്യനിര്‍മ്മാര്‍ജ്ജനം. ഈ കാര്യത്തില്‍ മറ്റു സംസ്ഥാനത്തേക്കാള്‍ വളരെ പിന്നിലാണ്‌ കേരളം. മാലിന്യ പ്രശ്നത്തിന്‌ ഏറ്റവും വലിയ പ്രാധാന്യമാണ്‌ സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നഗരസഭ ചെയര്‍മാന്‍ വി.ഒ.പെയിലപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ധനപാലന്‍ എംപി മുഖ്യാതിഥിയായിരുന്നു. ബി.ഡി. ദേവസ്സി എംഎല്‍.എ മുഖ്യപ്രഭാഷണം നടത്തി.
തൊഴില്‍കാര്‍ഡിന്റെ വിതരണം ജില്ലാകളക്ടര്‍ പിജി തോമസ്‌ നിര്‍വഹിച്ചു. പദ്ധതിയെക്കുറിച്ച്‌ സി.ചന്ദ്രബാബു വിശദീകരിച്ചു. പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാത പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. ജോസ്‌ പന്തല്ലൂക്കാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി. സ്റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ആലീസ്‌ ഷിബു, പി.പി.പോള്‍, രമണി പത്മനാഭന്‍, ജോസ്‌ മാനാടന്‍, പ്രതിപക്ഷനേതാവ്‌ പി.എം.ശ്രീധരന്‍, കൗണ്‍സിലര്‍മാരായ കെ.ഒ.തോമസ്‌, ജോസ്‌ പൈനാടത്ത്‌ എന്നിവര്‍ സംസാരിച്ചു. വൈസ്‌ ചെയര്‍പേഴ്സണ്‍ മേരി നളന്‍ സ്വാഗതവും സെക്രട്ടറി ബിനു ഫ്രാന്‍സിസ്‌ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.