നെടുങ്കണ്ടം: അഞ്ചേരി ബേബി വധക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി പാമ്പുപാറ കുട്ടനെയും മൂന്നാം പ്രതി ഒ.ജി മദനനെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം ഏഴു വരെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
ചോദ്യം ചെയ്യാനായി ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. ഇരുവരെയും ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. ഇവരുടെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 11ന് അവസാനിക്കും.
കേസിലെ മുഖ്യ പ്രതി എം.എം മണിയുടെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 17വരെ നീട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: