തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന് ആരോടും രാഷ്ട്രീയ വിരോധം ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭൂമിദാന കേസില്‍ തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.എസിനെതിരായ ഭൂമിദാന കേസില്‍ അന്വേഷണം നടക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുഞ്ഞാലിക്കുട്ടിയ്ക്ക് വേണ്ടിയാണ് തനിക്കെതിരെ കേസെടുത്തതെന്ന വി.എസിന്റെ ആരോപണത്തിന് ബന്ധുവിന് ഭൂമി അനുവദിച്ചത് കുഞ്ഞാലിക്കുട്ടി അല്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: