തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ മൂന്നാം ദിവസവും പാലക്കാട് കുതിപ്പ് തുടരുന്നു. ഇന്ന് രാവിലെ നടന്ന മത്സരങ്ങളില്‍ രണ്ട് ദേശീയ റെക്കാഡുകളും രണ്ട് മീറ്റ് റെക്കാഡുകളുമാണ് പിറന്നത്. പി.യു ചിത്ര, മുഹമ്മദ് അഫ്സല് എന്നിവര്‍ ദേശീയ റെക്കോര്‍ഡും ട്വിങ്കിള്‍ ടോമി, നീന എന്നിവര്‍ മീറ്റ് റെക്കാഡും നേടി.
പി.യു ചിത്ര ട്രിപ്പിള്‍ സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ മറികടന്നാണ് ചിത്ര ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കിയത്. നേരത്തെ 5000 മീറ്റര്‍, 3000 മീറ്റര്‍ എന്നിവയിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. 1500 മീറ്ററില്‍ ഉഷാ സ്കൂളിലെ ജെസി ജോസഫിനാണ് രണ്ടാം സ്ഥാനം. മുണ്ടൂരിലെ തന്നെ കെ.കെ വിദ്യ മൂന്നാം സ്ഥാനത്തെത്തി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് പാലക്കാട് പറളി സ്കൂളിലെ പി.മുഹമ്മദ് അഫ്സല് സ്വര്‍ണം നേടിയത്. ആദ്യം ദിനം നടന്ന 3000 മീറ്ററിലും അഫ്സല് സ്വര്‍ണം നേടിയിരുന്നു. മുണ്ടൂര്‍ സ്കൂളിലെ രാഹുല്‍ സി.ആര് രണ്ടാം സ്ഥാനവും മാര്‍ ബേസിലിലെ വിപിന്‍ ജോര്‍ജ് മൂന്നാം സ്ഥാനവും നേടി.
സീനിയര്‍ ബോയ്സ് 1500 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ ട്വിങ്കിള്‍ ടോമി മീറ്റ് റെക്കാഡ് നേടി. മാര്‍ ബേസിലിലെ എബിന്, ഇടുക്കി എഫ്.എന്‍.എം എച്ച്.എസിലെ ആനന്ദ് കെ.മധു എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ജൂനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ നടത്തത്തില്‍ പറളി സ്കൂളിലെ നീന മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. കോഴിക്കോട് നെല്ലിപൊയ്കയില് സ്കൂളിലെ സുജിതയ്ക്കാണ് രണ്ടാം സ്ഥാനം. മുണ്ടൂര്‍ സ്കൂളിലെ സുകന്യ മൂന്നാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: