ടിബറ്റിലെ ആത്മാഹൂതി: ചൈന ലാമയുമായി ചര്‍ച്ചയ്ക്ക് തയാറാവണം

Thursday 6 December 2012 3:03 pm IST

വാഷിങ്ങ്ടണ്‍: ടിബറ്റന്‍ പൗരന്മാരുടെ ആത്മാഹൂതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആത്മീയ നേതാവ്‌ ദലൈലാമയുമായി ചൈന ചര്‍ച്ചയക്ക്‌ തയ്യാറാവണമെന്ന്‌ അമേരിക്ക. വിഷയത്തില്‍ ആശങ്ക അറിയിച്ച അമേരിക്ക ദലൈലാമയോടോ അദ്ദേഹത്തിന്റെ അടുത്ത അനുയായികളുമായി ചര്‍ച്ച നടത്താന്‍ ചൈനീസ്‌ സര്‍ക്കാര്‍ തയ്യാറാവണമെന്ന്‌ യുഎസ്‌ പ്രത്യേക കോര്‍ഡിനേറ്റര്‍ മരിയ ഓറ്റിരോ പറഞ്ഞു. ടിബറ്റന്‍ മേഖലയില്‍ അക്രമം വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ട്‌. ഇത്തരം സംഭവങ്ങള്‍ക്ക്‌ ചൈനീസ്‌ സര്‍ക്കാര്‍ മാത്രമാണ്‌ ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിബറ്റന്‍ പൗരന്മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും, പുതിയ പദ്ധതികള്‍ നടത്താന്‍ ചൈനീസ്‌ അധികൃതര്‍ തയ്യാറാകണമെന്നും ഓറ്റിരോ കൂട്ടിച്ചേര്‍ത്തു. സ്വതന്ത്രവും സമാധാനപരമായും പ്രശ്നം ചര്‍ച്ച ചെയ്ത്‌ പരിഹരിക്കണം. ആത്മാഹൂതി ചെയ്യുന്ന പ്രവണ അവസാനിക്കുമെന്നാണ്‌ അമേരിക്കയുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയിലെ ടിബറ്റന്‍ മേഖലയില്‍ മാധ്യമങ്ങളേയും നയതന്ത്രപ്രതിനിധികളേയും അനുവദിക്കണമെന്നും യുഎസ്‌ ആവശ്യപ്പെട്ടു. ചൈനീസ്‌ നടപടിയില്‍ പ്രതീക്ഷിച്ച്‌ മൂന്ന്‌ ടിബറ്റുകാര്‍ കൂടി കഴിഞ്ഞ ദിവസം ആത്മാഹൂതി ചെയ്തതിന്‌ പിന്നാലെയാണ്‌ അമേരിക്കയുടെ പ്രസ്താവന വന്നിരിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.