കാണാതായ ടാക്സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

Friday 7 December 2012 2:13 pm IST

പാലക്കാട്‌. തൃശൂര്‍ ചേലക്കരയില്‍ നിന്നു കാണാതായ ടാക്സി ഡ്രൈവര്‍ രഘുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.പാലക്കാട്‌ തിരുനെല്ലായി പുഴയിലാണ്‌ രഘുവിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്‌.തൃശൂര്‍ ചേലക്കരയില്‍ നിന്ന് ഇന്നലെയാണു രഘുവിനെ കാണാതായത്. ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം കാര്‍ തട്ടിയെടുത്തതാകാമെന്നു പൊലീസ് നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.