ചുഴലിക്കാറ്റില്‍ അഴീക്കോട്ട്‌ വ്യാപക നാശനഷ്ടം

Sunday 19 June 2011 11:41 am IST

തൃശൂര്‍ : കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടം .വിവിധയിടങ്ങളിലായി മൂന്ന്‌ വീടുകള്‍ പൂര്‍ണ്ണമായും, കഴിഞ്ഞദിവസം 34 . 5 മി.മീറ്റര്‍ മഴപെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 11 ഗ്രാമങ്ങളെ മഴക്കെടുതി ബാധിച്ചിട്ടുണ്ട്‌. 14 വീടുകള്‍ ഭാഗികമായി തകര്‍ന്നതോടെ 1 . 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ട്‌ ദിവസങ്ങളിലായി പെയ്തമഴയില്‍ 1.75 ഹെക്ടറില്‍ലധികം കൃഷിനാശമാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ പെരിങ്ങല്‍ കുത്ത്‌ ഡാമിലെ ഷട്ടറുകള്‍ തുറന്നു. ഇതെ തുടര്‍ന്ന്‌ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക്‌ കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. അടുത്ത നാല്‍പ്പത്തിയെട്ട്‌ മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത്‌ കനത്ത മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മതിലകം : അഴീക്കോട്‌ മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശം. വീടുകളും ചാപ്പകളും തകര്‍ന്നു. കാറ്റില്‍ മരക്കൊമ്പുകള്‍ വീണാണ്‌ നാശങ്ങള്‍ ഉണ്ടായത്‌. മരം വീണ്‌ പലസ്ഥലങ്ങളിലും വൈദ്യുതി കമ്പികള്‍ പൊട്ടി വൈദ്യുതി വിതരണം തടസ്സപ്പെട്ടു. റോഡുകളില്‍ മരം വീണത്‌ മൂലം ഗതാഗതം തടസ്സപ്പെട്ടു. അഴീക്കോട്‌ ചുങ്കത്താണ്‌ ചുഴലിക്കാറ്റ്‌ വ്യാപക നാശം വിതച്ചത്‌. കഠേപറമ്പില്‍ ഷിബു, വിന്‍സെന്റ്‌ എന്നിവരുടെ വീടുകള്‍ തകര്‍ന്നു. അഞ്ചലശ്ശേരി ഗോപിയുടെ ചാപ്പയും തകര്‍ന്നിട്ടുണ്ട്‌.
കൊടുങ്ങല്ലൂര്‍ : കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ വീട്‌ തകര്‍ന്നു. എറിയാട്‌ മാടവന പുല്ലൂര്‍ക്കാട്ട്‌ സോമന്റെ വീടാണ്‌ തകര്‍ന്നത്‌. ആളപായമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.