ന്യൂദല്‍ഹി: വാള്‍മാര്‍ട്ട് കോഴ വിവാദത്തില്‍ ചൊവ്വാഴ്ചയും പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദമായി. ലോക്സഭയിലെ ചോദ്യോത്തരവേള നിര്‍ത്തിവച്ചു വിഷയം ചര്‍ച്ച ചെയ്യണമെന്നു ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ സഭയില്‍ ബഹളം വെച്ചു. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രവാക്യം വിളിച്ചു. വിഷയത്തില്‍ ലോക്സഭയില്‍ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്കി. തുടര്‍ന്നു സ്പീക്കര്‍ മീരാ കുമാര്‍ 12 വരെ സഭ നിര്‍ത്തിവെച്ചു. വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു 11.30 വരെ രാജ്യസഭയും നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: