തിരുവനന്തപുരം: പുറത്തു നിന്നും വൈദ്യുതി വാങ്ങുന്നതില്‍ കെഎസ്ഇബി അനാസ്ഥ കാണിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം വൈദ്യുതി ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. കൂടുതല്‍ വില കൊടുത്ത് വൈദ്യുതി പുറത്തു നിന്നും വാങ്ങിയില്ലെങ്കില്‍ ലോഡ് ഷെഡിംഗും പവര്‍കട്ടും സമയം കൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബിയെ റെഗുലേറ്ററി കമ്മീഷന് വിമര്‍ശിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: