കണ്ണൂറ്: ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കണ്റ്ററി സ്കൂളില്‍ നിന്നും വിരമിച്ച അധ്യാപകനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഇത് സംബന്ധിച്ച് സ്കൂളില്‍ നിന്നും വിരമിച്ച അധ്യാപകനായ കെ.കെ.രാജന് പോലീസില്‍ പരാതി നല്കി. നവംബര്‍ മാസമാണ് രാജന് മാസ്റ്റര്‍ സ്കൂളില്‍ നിന്ന് വിരമിച്ചത്. ൭-ാം തീയതി ശമ്പളം വാങ്ങി തിരിച്ചുപോകുമ്പോള്‍ പിടിഎ പ്രസിഡണ്ടും മറ്റ് രണ്ടുപേരും ചേര്‍ന്ന് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും കയ്യിലുള്ള ൧൫,൨൪൦ രൂപ തട്ടിയെടുക്കുകയും ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. നേരത്തെ സ്കൂളില്‍ നടന്ന വിജിലന്‍സ് അന്വേഷണം തണ്റ്റെ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന തെറ്റിദ്ധാരണയാണ് മര്‍ദ്ദനത്തിന് കാരണമെന്ന് രാജന് മാസ്റ്റര്‍ പരാതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: