അമൃതാ എക്സ്‌പ്രസ് പാളം തെറ്റി; വന്‍ ദുരന്തം ഒഴിവായി

Wednesday 12 December 2012 12:59 pm IST

ചങ്ങനാശേരി: പാലക്കാട്-തിരുവനന്തപുരം അമൃത എക്സ്പ്രസ് പാളം തെറ്റി. ചങ്ങനാശേരിക്കും തിരുവല്ലയ്ക്കും ഇടയില്‍ നാലുകോടിയിലാണു സംഭവം. ആളപായമില്ല. പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം നടന്നത്. ലോക്കോപൈലറ്റിന്റെ സമയോജിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി. പാളം തെറ്റിയ ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. പാളത്തില്‍ തകരഷീറ്റുകള്‍ കണ്ടതായി യാത്രക്കാര്‍ പറഞ്ഞു‍. എന്നാല്‍ അട്ടിമറി സാധ്യതയില്ലെന്നു റെയില്‍‌വേ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് റെയില്‍‌വേ അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടര്‍ന്നു കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതം അഞ്ച് മണിക്കൂറോളം തടസ്സപ്പെട്ടു. അപകടത്തില്‍പ്പെട്ട കോച്ച് പാളത്തില്‍ നിന്ന് മാറ്റിയതോടെ ഗതാഗതം പുനസ്ഥാപിച്ചു. തീവണ്ടിയുടെ മറ്റു ബോഗികള്‍ ചങ്ങനാശ്ശേരിയിലേക്കും ചെങ്ങന്നൂരിലേക്കും മാറ്റിയിരുന്നു. ഇവ കൂട്ടിയോജിപ്പിച്ച് വൈകാതെ അമൃതയുടെ യാത്ര തുടരുമെന്ന് റെയില്‍വെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.