ദല്‍ഹിയില്‍ മതില്‍ തകര്‍ന്ന് വീണ് അഞ്ച് കുട്ടികള്‍ മരിച്ചു

Wednesday 12 December 2012 4:04 pm IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മതിലിടിഞ്ഞു വീണ് പത്തു വയസിനു താഴെയുള്ള അഞ്ചു കുട്ടികള്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. മയൂര്‍ വിഹാര്‍ ഫേസ് മൂന്നിടുത്തുള്ള ദല്ലുപുര ഗ്രാമത്തിലാണു സംഭവം. ഒഴിഞ്ഞ പറമ്പിലെ മതിലിനരികില്‍ കളിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളെല്ലാം തകര്‍ന്നുവീണ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. ഓടിയെത്തിയവര്‍ക്കു ഒരു കുട്ടിയെ മാത്രം രക്ഷപെടുത്താന്‍ കഴിഞ്ഞുള്ളൂ. മറ്റ് കുട്ടികളെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്തടിയോളം ഉയരമുള്ള മതിലാണു തകര്‍ന്നു വീണത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.