വൈദ്യുതി നിരക്ക് കൂട്ടി

Wednesday 12 December 2012 5:02 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തിന് ഇരട്ടി നിരക്ക് ഏര്‍പ്പെടുത്തി. പ്രതിമാസം 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റൊന്നിന് 15 രൂപ ഈടാക്കാന്‍ കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഈ മാസം 15 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. അടുത്ത വര്‍ഷം മെയ് 31വരെയാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യവസായ മേഖലയില്‍ ഹയര്‍ ടെന്‍ഷന്‍, എക്‌സ്ട്രാ ഹയര്‍ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് 25 ശതമാനം പവര്‍കട്ടും കെഎസ്ഇബി ഏര്‍പ്പെടുത്തി. പവര്‍കട്ട് വ്യവസ്ഥ ലംഘിച്ചാല്‍ അതിനും പിഴ ഈടാക്കും പ്രതിമാസം 200 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ് ഇബിയുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.