കണ്ണൂറ്: ഏഴിമല നാവിക അക്കാദമിയില്‍ നവജീവനി എന്ന പേരില്‍ ആശുപത്രി കെട്ടിടം മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍ എ.സി.ആനന്ദ് ഉദ്ഘാടനം ചെയ്തു. നാവികസേനയുടെ ൯-ാമത് ആശുപത്രിയാണ് ഏഴിമലയിലേത്. നാവികസേനയിലെ കേഡറ്റുകള്‍ക്കും പരിശീലനം നേടുന്നവര്‍ക്കും മലബാര്‍ മേഖലയില്‍ നിന്നും വിരമിച്ച നാവിക ഉദ്യോഗസ്ഥര്‍ക്കും ഇതിണ്റ്റെ ഗുണഫലം ലഭിക്കും. ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഓപ്പറേഷന് തിയ്യേറ്ററും നവജീവനയില്‍ ഒരുക്കിയിട്ടുണ്ട്. ൬൦ പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. നാവിക അക്കാദമിയിലുള്ളവര്‍ക്ക് ആവശ്യമായ ചികിത്സാസൗകര്യം ലഭ്യമാക്കുകയാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വൈസ് അഡ്മിറല്‍ ആനന്ദ് പറഞ്ഞു. കേഡറ്റുകള്‍ക്ക് ആശുപത്രിയുടെ ആവശ്യമുണ്ടാകരുതെന്നാണ് പ്രാര്‍ത്ഥന. എന്നാല്‍ ആവശ്യമായ ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ആശുപത്രിയില്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് പുതിയ ചുവടുവെപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: