ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം: രജീഷിനെ ചോദ്യം ചെയ്യാന്‍ അനുമതി

Saturday 15 December 2012 12:50 pm IST

കോഴിക്കോട്: കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ടി.കെ. രജീഷിനെ ചോദ്യം ചെയ്യാന്‍ പോലീസിന് കോടതിയുടെ അനുമതി. എരഞ്ഞിപ്പാലം സ്പെഷ്യല്‍ അഡീഷനല്‍ ജഡ്ജി നാരായണ പിഷാരടിയാണ് അനുമതി നല്‍കിയത്. ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രജീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. രജീഷിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് ഡിവൈഎസ് പി ഷൗക്കത്തലി സമര്‍പ്പിച്ച അപേക്ഷയിലാണു കോടതി ഉത്തരവ്. 21 മുതല്‍ 24 തീയതികളില്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാം. രാവിലെ പത്തു മുതല്‍ അഞ്ചു മണി വരെ സമയം അനുവദിച്ചു. ജയകൃഷ്ണന്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളല്ല അറസ്റ്റിലായതെന്ന രജീഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.